ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ സൂക്ഷ് മ പരിശോധനക്ക് വിധേയമാക്കാൻ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിക്കണമെ ന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്കും സാമൂഹിക പ്രവർത്തകർക്കുമെതിര െ ഗുരുതരമായ ക്രിമിനൽ കേസുകൾ ചുമത്തിയ ഡൽഹി പൊലീസിെൻറ അന്വേഷണം ഏകപക്ഷീയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു.
നാലുദിവസം ഡൽഹിയെ കത്താൻ അനുവദിച്ച പൊലീസ് ഒരു പക്ഷത്തെ മാത്രം കുറ്റവാളിയായിക്കണ്ടാണ് അന്വേഷണം നടത്തുന്നത്. വിദ്വേഷ പ്രസംഗംകൊണ്ട് സത്യത്തിൽ എന്താണ് പൊലീസ് അർഥമാക്കുന്നത്. ബി.ജെ.പി നേതാക്കൾ നടത്തിയാൽ അത് വിദ്വേഷ പ്രസംഗമല്ല. മറിച്ച് പ്രതിഷേധക്കാർ ശബ്ദം ഉയർത്തിയാൽ ഗുരുതരമായ വകുപ്പുകൾ ചുമത്തുകയും ചെയ്യും.
യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റ് സംഘടനക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ ഞെട്ടിക്കുന്നതാണ്. മരിച്ചാലും സമര രംഗത്തു നിന്ന് പിൻമാറുകയോ സമരം ഉപേക്ഷിക്കുകയോ ചെയ്യില്ലെന്നായിരുന്നു അവരുടെ മുദ്രാവാക്യം. ഇതിനെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ സാഹചര്യത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കണമെന്നാണ് കോൺഗ്രസ് ആവശ്യം. കേന്ദ്രത്തിൽനിന്നും ഡൽഹി മുഖ്യമന്ത്രി കേജ്രിവാളിൽനിന്നും നീതി പ്രതീക്ഷിക്കുന്നില്ല. ഞങ്ങൾ പ്രതീക്ഷ അർപ്പിക്കുന്നത് കോടതിയെ മാത്രമാണെന്നും ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.