ഹിന്ദു പരാമർശം; കെജ്​രിവാളിനെതിരെ കേസ്​

ന്യൂഡൽഹി: ഉ​​ത്ത​​ര്‍പ്ര​​ദേ​​ശി​​ല്‍ ആപ്പിൾ സ്​റ്റോർ മാ​​നേ​​ജ​​റെ വെ​ടി​വെ​ച്ചു​കൊ​ന്ന സംഭവത്തില്‍ ട്വിറ്ററിൽ പ്രതികരിച്ച ഡൽഹി മുഖ്യമന്ത്രിയും ആം ആദ്​മി നേതാവുമായ അരവിന്ദ്​ കെജ്​രിവാളിനെതിരെ ​എഫ്​.​െഎ.ആർ​. ഒരു ഹിന്ദുവായിട്ട്​ കൂടി എന്തുകൊണ്ടാണ്​ വിവേക്​ തിവാരി എന്ന യുവാവ്​ കൊല്ലപ്പെട്ടതെന്നായിരുന്നു കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തത്​.

എന്തിനാണ്​ വിവേകിനെ കൊന്നത്​? അയാൾ ഒരു ഹിന്ദുവായിരുന്നു. ബി.ജെ.പി നേതാക്കൾ രാജ്യമൊട്ടാകെ ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയാണ്​. മനസ്സിലെ തിരശ്ശീല മാറ്റി നോക്ക്​. ഹിന്ദുവി​​​​െൻറ നന്മക്ക്​ വേണ്ടിയുള്ള പാർട്ടിയല്ല ബി.ജെ.പി. ഭരണം പിടിക്കാൻ എല്ലാ ഹിന്ദു​ക്കളെയും കൊല്ലേണ്ടി വന്നാൽ രണ്ട്​ മിനിറ്റ്​ ചിന്തിക്കാൻ പോലും അവർ മെനക്കെടില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം ബി.ജെ.പി നേതാക്കളെ അപകീർത്തിപ്പെടുത്തിയതിനും ജാതി-മത വിഭാഗങ്ങളിൽ ശത്രുത പരത്താൻ ശ്രമിച്ചു എന്നും കാട്ടി​ ബി.ജെ.പിയുടെ ഡൽഹിയിലെ ഒൗദ്യോഗിക വക്​താവായ അശ്വിനി ഉപാധ്യായ് കെജ്​രിവാളിനെതിരെ​ പരാതി നൽകി​.

38കാ​ര​നാ​യ വി​വേ​ക് തി​വാ​രി​ സ​ഞ്ച​രി​ച്ച കാ​ര്‍ പൊ​ലീ​സ് ബൈ​ക്കി​ൽ ഇ​ടി​പ്പി​ച്ച്​ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വെ​ടി​വെ​ച്ച​താ​ണെ​ന്നായിരുന്നു​ ​പൊ​ലീ​സ് ഭാഷ്യം. എന്നാൽ ഇ​ക്കാ​ര്യം കാ​റി​ല്‍ ആപ്പിൾ മാനേജറിന്​​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ള്‍ നി​ഷേ​ധി​ച്ചിരുന്നു. പൊ​ലീ​സു​കാ​രാ​യ പ്ര​ശാ​ന്ത് കു​മാ​റി​നും ഒ​പ്പ​മു​ള്ള സ​ന്ദീ​പ് കു​മാ​റി​നു​മെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന്​ കേ​സെ​ടു​ത്തിട്ടുണ്ട്​.

Tags:    
News Summary - Apple executive killing: FIR against Arvind Kejriwal-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.