ന്യൂഡൽഹി: അലഹബാദ് ഹൈകോടതിയിൽ കെട്ടികിടക്കുന്നത് 40 വർഷം മുമ്പുള്ള അപ്പീലുകൾ. 1960കളിലും 1970കളുടെ ആദ്യവും രജിസ്റ്റർ ചെയ്ത കേസുകളിലെ അപ്പീലുകളാണ് ഹൈകോടതിയുടെ പരിഗണനയിൽ ഇപ്പോഴും ഉള്ളത്. സുപ്രീംകോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
1976ലെ രണ്ട് അപ്പീലുകളും 77,78 വർഷങ്ങളിൽ സമർപ്പിച്ച 12 അപ്പീലുകളും ഇപ്പോഴും ഹൈകോടതിയുടെ പരിഗണനയിലാണ്. ഏകദേശം 13,600 അപ്പീലുകൾ കഴിഞ്ഞ 30 വർഷമായി വിവിധ ഹൈകോടതികളുടെ പരിഗണനയിലുണ്ടെന്ന് അറിയുേമ്പാഴാണ് നിലവിൽ രാജ്യത്ത് നിലനിൽക്കുന്ന നീതി നിഷേധത്തിെൻറ ആഴം വ്യക്തമാക്കുക.
ക്രിമിനൽ കേസുകളിൽ അതിവേഗത്തിലുള്ള വിചാരണ പൗരെൻറ മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം ഉണ്ടായിട്ട് ദിവസങ്ങൾ കഴിയുന്നതിന് മുമ്പാണ് അപ്പീലുകൾ കെട്ടികിടക്കുന്നത് സംബന്ധിച്ച് വാർത്ത പുറത്ത് വരുന്നത്. വിവിധ ഹൈകോടതികളിൽ ജഡ്ജിമാരുടെ ഒഴിവ് നികത്താത്തതാണ് നിലവിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.