Posted On
date_range Updated On
date_range പ്രസവ വേദനയിൽ പിടഞ്ഞ സിദ്ധീഖക്ക് തുണയായത് പൊലീസ്
വിജയവാഡ: ലോക്ഡൗൺ കാരണം വാഹനം കിട്ടാെത ദുരിതത്തിലായ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് ആന്ധ്രാ പൊലീസ്. ആന് ധ്രപ്രദേശിലെ ഭവാനിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 25 കാരി ശൈഖ് സിദ്ദീഖക്കാണ് പൊലീസിെൻറ സമയോചിത ഇടപെടൽ തുണയായത്.
ഞായറാഴ്ച രാവിലെയാണ് ഇവർക്ക് പ്രസവ വേദന തുടങ്ങിയത്. ഉടനെ കുടുംബാംഗങ്ങൾ ടാക്സി വാഹനങ്ങൾക്കായി അന്വേഷിച്ചു. എന്നാൽ, ലോക്ഡൗൺ കാരണം ഒരു വാഹനവും കിട്ടിയില്ല. പിന്നീട്, വേദന അസഹനീയമായപ്പോൾ സഹായമന്വേഷിച്ച് പൊലീസിനെ തന്നെ വിളിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് അവിടെയെത്തി. സിദ്ധീഖയെ പൊലീസ് വാഹനത്തിൽ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.