രാഷ്​ട്രീയത്തിലും ക്രിക്കറ്റിലും എന്തും സംഭവിക്കാം -ഗഡ്​കരി

മുംബൈ: രാഷ്​ട്രീയത്തിലും ക്രിക്കറ്റിലും എന്തു വേണമെങ്കിലും സംഭവിക്കാമെന്ന്​ കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി. മഹാരാഷ്​ട്രയിൽ നടക്കുന്ന സംഭവങ്ങളെ മുൻനിർത്തിയാണ്​ ഗഡ്​കരിയുടെ പ്രസ്​താവന. ചിലപ്പോൾ മൽസരം തോറ്റെന്ന്​ തേ ാന്നും. പക്ഷേ എപ്പോൾ വേണമെങ്കിലും കളി തിരിയാം. ഞാൻ ഇപ്പോൾ ഡൽഹിയിൽ നിന്ന്​ മുംബൈയിൽ എത്തിയതേയുള്ളുവെന്നും ഇവിടത്തെ സ്ഥിതി അറിയില്ലെന്നും ഗഡ്​കരി പറഞ്ഞു.

മഹാരാഷ്​ട്രയിൽ ആരുടെ സർക്കാർ വരുമെന്ന്​ അറിയില്ല. എൻ.സി.പി, കോൺഗ്രസ്​, ബി.ജെ.പി, ശിവസേന ആര്​ അധികാരത്തിലെത്തിയാലും സംസ്ഥാനത്തി​​െൻറ വികസനത്തെ അവർ പിന്തുണക്കുമെന്നാണ്​ പ്രതീക്ഷയെന്നും ഗഡ്​കരി വ്യക്​തമാക്കി.

മഹാരാഷ്​ട്രയിൽ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്ന്​ ദിവസങ്ങൾ കഴിഞ്ഞിട്ടും രാഷ്​​്ട്രീയനാടകങ്ങൾ അന്ത്യമായിരുന്നില്ല. മുഖ്യമന്ത്രിപദം പങ്കിടണമെന്ന്​ ശിവസേന ആവശ്യപ്പെട്ടതോടെ ബി.ജെ.പി-ശി​വസേന സഖ്യം തകർന്നിരുന്നു. മറ്റാർക്കും മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കാത്തതിനെ തുടർന്ന്​ സംസ്ഥാനത്ത്​ രാഷ്​​്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Anything can happen in cricket and politics: Nitin Gadkari-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.