ന്യൂഡൽഹി: വനിത ഐ.ആർ.എസ് ഓഫീസർക്ക് രേഖകളിൽ പേരും ലിംഗവും മാറ്റാൻ അനുമതി നൽകി കേന്ദ്രസർക്കാർ. ധനകാര്യമന്ത്രാലയമാണ് ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐ.ആർ.എസ് ഓഫീസർക്ക് അനുമതി നൽകിയത്. നിലവിൽ ജോയിന്റ് കമീഷണറായ അനസുയക്കാണ് അനുമതി.
പേര് അനുകതിർ സൂര്യയെന്നാക്കാനും ലിംഗം സ്ത്രീയെന്നത് പുരുഷനാക്കാനുമാണ് അനുമതി. ഇതാദ്യമായാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ പേരും ലിംഗവും മാറ്റുന്നതിനുള്ള അനുമതി നൽകുന്നത്. 2014ലെ സുപ്രീംകോടതി വിധി പ്രകാരമാണ് കേന്ദ്രസർക്കാറിന്റെ നടപടി.
മൂന്നാം ലിംഗക്കാർക്ക് പരിഗണന നൽകണമെന്നും ലിംഗമാറ്റ ശസ്ത്രക്രിയ പരിഗണിക്കാതെ തന്നെ ലിംഗവ്യക്തിത്വം വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിധി. ഇതിന്റെ അടിസ്ഥാനത്തിൽ 2015ൽ ഒഡീഷയിലെ പുരുഷ കൊമേഴ്സ്യൽ ടാക്സ് ഓഫീസർ ഇത്തരത്തിൽ പേരും ലിംഗവും മാറ്റിയിരുന്നു.
ഐശ്വര്യ റിതുപർണ പ്രധാൻ എന്ന പേരാണ് അവർ സ്വീകരിച്ചത്. എന്നാൽ, ഇത്തരത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരന് ലിംഗമാറ്റത്തിന് അനുമതി ലഭിക്കുന്നത് ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.