ന്യൂഡൽഹി: തമിഴ്നാട്ടിലെ തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അവധിക്കാലത്തിന് ശേഷം വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. തമിഴ്നാട്ടിലെ ഒരു സാമൂഹ്യ പ്രവർത്തകനാണ് ഇൗ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ഞായറാഴ്ച തൂത്തുക്കുടിയിലെ മീൻപിടിത്തക്കാരും സ്റ്റെർലൈറ്റ് വ്യവസായശാല അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. വ്യവസായശാലയിൽ നിന്നുള്ള കെമിക്കൽ മാലിന്യങ്ങൾ സമീപ പ്രദേശത്തെ പുഴകളും കുളങ്ങളും അടക്കമുള്ള ജലാശയങ്ങൾ മലിനമാക്കുന്നതിനാൽ സ്ഥാപനം അടച്ചു പൂട്ടണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
സമരത്തിനിടെ നടന്ന പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.