തമിഴ്​നാട്ടിൽ വീണ്ടും രാഷ്​ട്രീയ നാടകം:  എം.എൽ.എമാരെ പോണ്ടിച്ചേരിയിലേക്ക്​ മാറ്റി

ചെന്നൈ: അണ്ണാ ഡി.എം.കെ ലയനത്തിനു പിന്നാലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിൻവലിച്ച ടി.ടി.ടി ദിനകരൻ അനുകൂലികളായ  എം.എൽ.എമാരെ  പോണ്ടിച്ചേരിയിലേക്ക്​ മാറ്റി.  ദിനകരൻ പക്ഷക്കാരായ 16 എം.എൽ.എമാരെയാണ്​ പോണ്ടിച്ചേരിയിലുള്ള റിസോർട്ടിലേക്ക്​ മാറ്റിയത്​. ദിനകര​​െൻറ വിശ്വസ്​തരായ മൂന്ന്​ എം.എൽ.എമാർ ചെന്നൈയിൽ തുടരും. 

 മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്​ടപ്പെട്ടുവെന്നാരാപിച്ചാണ്​ ദിനകരൻ പക്ഷത്തുള്ള 19 എം.എൽ.എമാർ പളനിസ്വാമിക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു​. രാജ്​ഭവനിലെത്തി ഗവർണർ കെ. വിദ്യാസാഗർ റാവുവിനെ കണ്ട എം.എൽ.എമാർ സർക്കാറിനുളള പിന്തുണ പിൻവലിക്കുന്നതായി അറിയിച്ച്​ ഒപ്പിച്ച്​ കത്തുകൾ കൈമാറി. 
പളനിസ്വാമി അധികാരദുരുപയോഗവും, അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നുവെന്നാണ്​ ദിനകരൻ വിഭാഗത്തി​​െൻറ ആരോപണം. ഗവർണർ ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെ സർക്കാറി​​​െൻറ ജനവിരുദ്ധ പ്രവർത്തനങ്ങളിൽ ഇടപെടണമെന്നും എം.എൽ.എമാർ കത്തിൽ ആവശ്യപ്പെടുന്നു.   

ലയത്തി​​െൻറ സാഹചര്യത്തിൽ പാർട്ടി സ്ഥാനത്തു നിന്ന് ശശികലയെ നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ എം.എൽ.എമാർ നേരത്തേ എതിർപ്പുയർത്തിയിരുന്നു. മുഖ്യമന്ത്രിക്ക് എതിരായി ഒരു അവിശ്വാസപ്രമേയം കൊണ്ടുവരിക എന്നതാണ് എം.എൽ.എമാർ  ലക്ഷ്യമിടുന്നത്. ഗവർണർ വിശ്വാസവോട്ട്​ തേടു​േമ്പാൾ കരുത്ത്​ തെളിയിക്കാനുള്ള നീക്കത്തി​​െൻറ ഭാഗമായാണ്​ ദിനകരൻ എം.എൽ.എമാരെ രഹസ്യ റിസോർട്ടിലേക്ക്​ മാറ്റിയിരിക്കുന്നത്​. 
234 അംഗ നിയമസഭയിൽ 134 അംഗങ്ങളാണ്​ എ.​െഎ.എ.ഡി.എം.കെക്ക്​ ഉള്ളത്​. 17 അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ്​ പളനിസ്വാമി സർക്കാർ നിലനിൽക്കുന്നത്​. ദിനകരൻ പക്ഷത്ത്​ 19 എം.എൽ.എമാരുളളത്​ പളനിസ്വാമിക്ക്​ വെല്ലുവിളിയാണ്​. 

പിന്തുണ പിൻവലിക്കുന്നത് മുഖ്യമന്ത്രിയോട് മാത്രമാമെന്നും എ.ഐ.എ.ഡി.എം.കെ. സർക്കാറിനോടല്ലെന്നും എം.എൽ.എമാർ വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തിൽ നിന്നും പളനിസ്വാമിയെ മാറ്റാനാണ് ദിനകരൻ ക്യാമ്പ് ലക്ഷ്യമിടുന്നത്. രാജ്ഭവനിൽ നിന്നും ദിനകരൻ അനുകൂല എം.എൽ.എമാർ പോയതിന് പിന്നാലെ പന്നീർസെൽവം അനുകൂലിയും വി. മൈത്രയൻ എം.പി ഗവർണറെ സന്ദർശിച്ചിരുന്നു

Tags:    
News Summary - Another Stint At A Resort For AIADMK Lawmakers Loyal To VK Sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.