ഒഡീഷയിൽ വീണ്ടും റഷ്യൻ പൗരൻ മരിച്ചു; രണ്ടാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

ന്യൂഡൽഹി: ഒഡീഷയിൽ വീണ്ടും റഷ്യൻ പൗരൻ മരിച്ചു. മില്യാക്കോവ് സർഗെ എന്ന കപ്പൽ ജീവനക്കാരനാണ് മരിച്ചത്. ജഗത്സിംഗ്പൂർ ജില്ലയിലെ പരാദ്വീപിൽ നങ്കൂരമിട്ട കപ്പലിലാണ് ചൊവ്വാഴ്ച പുലർച്ചെ നാലരെയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ സംസ്ഥാനത്ത് മരിക്കുന്ന മൂന്നാമത്തെ റഷ്യൻ പൗരനാണിത്.

മരണത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ രണ്ട് റഷ്യൻ പൗരൻമാരെ ഒഡീഷയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അഭിഭാഷകനായ പാവെൽ ആന്‍റോവ്, സുഹൃത്ത് ബിഡെനോവി എന്നിവരാണ് മരിച്ചത്.

പാവെൽ ആന്‍റോവിനെ ഡിസംബർ 24നും വ്ലാഡിമർ ബിഡെനോവിനെ ഡിസംബർ 22നുമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന്‍റെ കടുത്ത വിമർശകനായിരുന്നു മരിച്ച പാവെൽ ആന്‍റോവ്.

Tags:    
News Summary - Another Russian found dead in Odisha, third in fortnight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.