ജയലളിതയുടെ വിശ്വസ്തയായ മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥകൂടി രാജിവെച്ചു


ചെന്നൈ: ശശികല സ്ഥാനം ഏല്‍ക്കുന്നതിന് മുന്നോടിയായി സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ രാജി  തുടരുന്നു. ജയലളിതയുടെ വിശ്വസ്തയായ മറ്റൊരു മലയാളി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ ശാന്ത ഷീല നായര്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍െറ പ്രത്യേക ചുമതലയില്‍നിന്ന് രാജിവെച്ചു. സംസ്ഥാന ആസൂത്രണ കമീഷന്‍ മുന്‍ ഉപാധ്യക്ഷയായ ശാന്തയെ ജയലളിതയുടെ കാലത്താണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചത്. 

തിരുവിതാംകൂര്‍ ദിവാന്‍ രാജാ കേശവദാസിന്‍െറ കുടുംബത്തിലെ ആറാം തലമുറക്കാരിയാണ്  ഷീല. മുന്‍ കേരള ചീഫ് സെക്രട്ടറി പദ്മകുമാറിന്‍െറ അടുത്ത ബന്ധുവാണ്. ജയലളിതയുടെ ആശുപത്രി വാസത്തിനിടെ സംസ്ഥാനത്ത് ഭരണം  മുന്നോട്ട്കൊണ്ടുപോയതില്‍ ഷീലക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉപദേശകയായിരുന്ന ഷീല ബാലകൃഷ്ണനും സുപ്രധാന പങ്കാണ് വഹിച്ചത്. 

Tags:    
News Summary - another ias officer resghns in tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.