ജമ്മുകശ്​മീർ എയർഫോഴ്​സ്​ സ്​റ്റേഷന്​ സമീപം വീണ്ടും ഡ്രോൺ

ന്യൂഡൽഹി: ജമ്മുകശ്​മീർ എയർ ഫോഴ്​സ്​ സ്​റ്റേഷന്​ സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെയാണ്​ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്​. സത്​വാരിയിലെ എയർബേസിലാണ്​ ഡ്രോൺ കണ്ടെത്തിയത്​. എയർബേസിൽ നിന്ന്​ മീറ്ററുകൾ മാത്രം മാറിയാണ്​ ഡ്രോൺ സാന്നിധ്യം ഉണ്ടായത്​.

ജൂൺ 27ന്​ എയർബേസിന്​ നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട്​ പേർക്ക്​ പരിക്കേറ്റിരുന്നു. തുടർന്ന്​ ജൂൺ 29ന്​ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കുകയും ചെയ്​തിരുന്നു. ഈ യോഗത്തിൽ ​ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനുള്ള നടപടികഹ ചർച്ചയായിരുന്നു.

ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ജമ്മുകശ്​മീർ പൊലീസിന്​ പുതിയ ഭീഷണിയാണെന്ന്​ ഡി.ജി.പി ദിൽബാഗ്​ സിങ്​ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജൂൺ 27ന്​ നടന്ന ആക്രമണത്തിൽ പാകിസ്​താന്​ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    
News Summary - Another drone spotted near Jammu air force station weeks after attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.