ആപ്പിനെതിരെ സമരം നടത്താൻ വരണമെന്ന് ബി.ജെ.പി; നിങ്ങളുടെ കാര്യവും കണക്കാണെന്ന് അണ്ണാ ഹസാരെ
ഡൽഹി: ഗാന്ധിയൻ അണ്ണാഹസാരെയോട് ആം ആദ്മി പാർട്ടിക്കെതിരായ പ്രക്ഷോഭത്തിൽ അണിചേരണമെന്നാവശ്യപ്പെട്ട് ഡൽഹി ബിജെ.പി. പറ്റില്ലെന്നും നിങ്ങളുടെ കാര്യം അത്ര കഷ്ടത്തിലായൊ എന്നും ഹസാരെയുടെ മറുചോദ്യം. നിങ്ങൾക്ക് മറ്റ് പാർട്ടികളിൽ നിന്ന് വലിയ മെച്ചമൊന്നുമിെല്ലന്നും ഇടക്ക് ആത്മ പരിശോധന നടത്തണമെന്നും ഹസാരെ കത്തിൽ കുറിച്ചു. ഡൽഹി ബി.ജെ.പി തലവൻ ആദേശ് ഗുപ്തയാണ് തിങ്കളാഴ്ച ഹസാരേക്ക് തുറന്ന കത്തെഴുതിയത്.
ആം ആദ്മി പാട്ടിയുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അഴിമതിക്കെതിരായാണ് ബി.ജെ.പി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കത്തിന് മറുപടിയായാണ് ഹസാരെ ക്ഷണം നിരസിച്ചത്. ആറ് വർഷമായി ബി.ജെ.പിയാണ് രാജ്യം ഭരിക്കുന്നത്. യുവാക്കളാണ് രാജ്യത്തിെൻറ ശക്തി. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി അവകാശപ്പെടുന്നത് ബി.ജെ.പിയാണ്.
അങ്ങിനെയുള്ള ഒരു പാർട്ടി പ്രക്ഷോഭം നയിക്കാൻ 83കാരനായ കയ്യിൽ പണമൊ അധികാരമൊ ഇല്ലാത്ത ഒരു വയോധികന ക്ഷണിക്കുന്നത് കഷ്ടമാണെന്നും അണ്ണാഹസാരെ കത്തിൽ പറഞ്ഞു. ഇന്ന് കേന്ദ്രം ഭരിക്കുന്നത് നിങ്ങളുടെ ആളുകളാണ്. ഡൽഹിയിലെ ഒട്ടുമിക്ക കാര്യങ്ങളും നിയന്ത്രിക്കുന്നത് നിങ്ങളാണ്. പ്രധാനമന്ത്രി എപ്പോഴും പറയുന്നത് അഴിമതിക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നാണ്.
ഡൽഹി സർക്കാർ അഴിമതി നടത്തുന്നുവെങ്കിൽ നിങ്ങൾ എന്താണ് നടപടി എടുക്കാത്തത് അതൊ നിങ്ങളുടെ അഴിമതിക്കെതിരായ അവകാശവാദങ്ങൾ പൊളളയാണൊ എന്നും ഹസാരെ ചോദിക്കുന്നു. 2011 ൽ ദില്ലിയിൽ പ്രക്ഷോഭം നയിക്കാൻ കാരണം വർധിച്ച അഴിമതിയായിരുന്നു. സാധാരണക്കാരുടെ ജീവിതം അക്കാലത്ത് ബുദ്ധിമുേട്ടറിയതായിരുന്നു. അഴിമതി മൂലം പൊതുജനങ്ങൾ അസ്വസ്ഥരായിരുന്നു.
അഴിമതി രഹിത ഇന്ത്യ എന്ന സ്വപ്നം കാണിച്ചാണ് 2014 ൽ നിങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. ഏത് പാർട്ടിയിലേയും അംഗങ്ങൾ എതിരാളികളുടെ തെറ്റുകൾ മാത്രമാണ് കാണുന്നത്. വല്ലപ്പോഴും നിങ്ങൾ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.