സർക്കാറിൽ അതൃപ്​തി; മോദിക്കെതിരെ ധർണ്ണ നടത്തുമെന്ന്​ അണ്ണാഹസാരെ

ന്യൂഡൽഹി: ​പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ. മോദിയുടെ പ്രവർത്തനങ്ങളിൽ താൻ തൃപ്​തനല്ലെന്ന്​  ഹസാരെ പറഞ്ഞു. അദ്ദേഹത്തി​​െൻറ പ്രവർത്തനങ്ങളിൽ പ്രതിഷേധമറിയിച്ച്​ രാജ്​ഘട്ടിൽ സത്യാഗ്രഹം നടത്തുമെന്നും ഹസാരെ അറിയിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിസ്​മാരകത്തിലെത്തിയതിന്​ ശേഷമായിരുന്നു ഹസാരെയുടെ പ്രതികരണം. രാജ്യം ഗാന്ധിയു​െട കാഴ്​ചപ്പാടിൽ നിന്ന്​ വ്യതിചലിക്കുന്നുവെന്നും ഹസാരെ വ്യക്​തമാക്കി.

അഴിമതിക്കെതിരെ നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ഹസരെ 30 കത്തുകളയച്ചതായി അദ്ദേഹത്തി​​െൻറ അനുയായികൾ വെളിപ്പെടുത്തി. എന്നാൽ ഇതിനൊന്നും മറുപടി നൽകാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി. മൂന്ന്​ വർഷം കൊണ്ടാണ്​ ഹസാരെ പ്രധാനമന്ത്രിക്ക്​ 30 കത്തുകളയച്ചത്​.

 മൂന്ന്​ വർഷത്തെ നരേന്ദ്ര മോദി സർക്കാറി​​െൻറ ഭരണത്തിനിടയിൽ ഇതാദ്യമായാണ്​ അണ്ണാ ഹസാരെ കേന്ദ്രസർക്കാറിനെതിരെ പരസ്യമായി രംഗത്തെത്തുന്നത്​. യു.പി.എ സർക്കാറിനെതിരായുള്ള സമരങ്ങളിലൂടെയാണ്​ അണ്ണാ ഹസാര രാജ്യത്ത് ശ്രദ്ധയാകർഷിക്കുന്നത്​.

Tags:    
News Summary - Anna Hazare to sit on day-long dharna at Rajghat-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.