Posted On
date_range Updated On
date_range രക്ഷിതാക്കൾ ജാഗ്വാർ വാങ്ങി നൽകിയില്ല; ബി.എം.ഡബ്ല്യു പുഴയിൽ തള്ളി യുവാവ്
ചണ്ഡീഗഢ്: ആവശ്യപ്പെട്ട ജാഗ്വാർ കാർ വാങ്ങി നൽകാത്തതിനെ തുടർന്ന് രക്ഷിതാക്കൾ പിറന്നാൾ സമ്മാനമായി നൽകിയ ബി.എം.ഡ ബ്ല്യു കാർ യുവാവ് പുഴയിൽ തള്ളി. ഹരിയാനയിലെ യമുനനഗറിലാണ് സംഭവം. കാർ പുഴയിൽ തള്ളുന്ന വീഡിയോ യുവാവ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
പുഴയിൽ തള്ളിയ കാർ മരച്ചില്ലകളിൽ തട്ടി ഒഴുക്ക് നിലച്ചിരുന്നു. പിന്നീട്, ഈ യുവാവ് തന്നെ സൃഹൃത്തുക്കളോടൊപ്പം ചേർന്ന് കാർ പുറത്തെടുക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.