Representational Image

അംഗൻവാടി ജീവനക്കാർ പാർലമെന്‍റ്​ മാർച്ച്​ നടത്തി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ അം​ഗ​ൻ​വാ​ടി എം​പ്ലോ​യീ​സ്​ ഫെ​ഡ​റേ​ഷ​ൻ (ഐ.​എ​ൻ.​ടി.​യു.​സി) സം​സ്ഥാ​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ പാ​ർ​ല​മെ​ന്‍റ്​ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്കു​ക, നി​ല​വി​ലു​ള്ള വേ​ത​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഹി​തം 10,000 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, ജീ​വ​ന​ക്കാ​രെ ഇ.​എ​സ്.​ഐ സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, ഗ്രാ​റ്റ്വി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക, പെ​ൻ​ഷ​ൻ സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു​ മാ​ർ​ച്ച്.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ അ​ജ​യ് ത​റ​യി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. റീ​സ്​ പു​ത്ത​ൻ​വീ​ട്, നേ​താ​ക്ക​ളാ​യ ന​ന്ദി​യോ​ട് ജീ​വ​കു​മാ​ർ, പ്ര​മീ​ള ദേ​വി, സി.​കെ. വി​ജ​യ​കു​മാ​ർ, അ​ന്ന എ​ബ്ര​ഹാം, മ​ണി എ​സ്. നാ​യ​ർ, ഷീ​ല ഉ​ത്ത​മ​ൻ, സി.​കെ. ഗോ​മ​തി, റ​ഫീ​ക്ക് അ​ഹ്​​മ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​നം രാ​ഷ്ട്ര​പ​തി​ക്കും വ​നി​ത-​ശി​ശു​ക്ഷേ​മ മ​ന്ത്രി​ക്കും ന​ൽ​കി.

Tags:    
News Summary - Anganwadi workers marched to Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.