Posted On
date_range Updated On
date_range ആന്ധ്രാ ടി.ഡി.പി എം.എൽ.എയുടെ വീട്ടിലും ഒാഫീസിലും ആദായ നികുതി റെയ്ഡ്
ഹൈദരാബാദ്: ആന്ധ്രയിൽ തെലങ്കു ദേശം പാർട്ടി എം.എൽ.എ സി.എം രമേശിെൻറ ഒാഫീസുകളിലും വസതിയിലും ആദായനികുതി റെയ്ഡ്. ഹൈദരാബാദിലെയും കടപ്പയിലെയും ഒാഫീസുകളിലാണ് പരിശോധന നടത്തുന്നത്.
രമേശിെൻറ ബന്ധുക്കൾ നടത്തി വരുന്ന കമ്പനികൾ ഉൾപ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും ഒരേ സമയം റെയ്ഡ് നടക്കുകയാണ്. നൂറോളം ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. എം.എൽ.എയുടെ ബന്ധു നടത്തിവരുന്ന റിത്വിക് ഇൻഡസ്ട്രീസിന് 1000 കോടിയുടെ ആസ്തിയുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
ആന്ധ്രയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ടി.ഡി.പി നേതാക്കളുടെ ഒാഫീസിലും വസതികളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തികൊണ്ടിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.