Posted On
date_range Updated On
date_range ആന്ധ്രയിൽ റോഡുകളിൽ പൊതുയോഗത്തിനും റാലിക്കും വിലക്ക്
അമരാവതി (ആന്ധ്രപ്രദേശ്): ദേശീയപാതയിലടക്കം റോഡുകളിൽ പൊതുയോഗവും റാലിയും നടത്തുന്നത് ആന്ധ്രപ്രദേശ് സർക്കാർ നിരോധിച്ചു.
കഴിഞ്ഞയാഴ്ച കണ്ടുക്കുരുവിൽ പ്രധാന പ്രതിപക്ഷമായ തെലുഗുദേശം പാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് എട്ടുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. പൊതുഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ റോഡിൽനിന്ന് അകലെയായി പൊതുയോഗങ്ങൾക്ക് സ്ഥലം നിശ്ചയിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി കുമാർ ഗുപ്ത ജില്ല ഭരണകൂടങ്ങൾക്കും പൊലീസിനും നിർദേശം നൽകി. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ ഇനി റോഡുകളിൽ പൊതുയോഗത്തിന് അനുമതി നൽകൂ.
അതിന്റെ കാരണം എഴുതി നൽകുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ നിരോധന തീരുമാനത്തെ നിഷ്ഠുരമെന്നാണ് പ്രതിപക്ഷപാർട്ടികൾ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.