ഹൈദരാബാദ്: വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ ആന്ധ്ര, തെലങ്കാന പോര് കനക്കുന്നതിനിടെ െഎ.ടി കമ്പനിക്കെതിരെ വീണ്ടും കേസെടുത്തു. ഹൈദരാബാദ് ആസ്ഥാ നമായ െഎ.ടി ഗ്രിഡ്സ് കമ്പനിക്കെതിരെയാണ് ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിവര ചോരണം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. തെലുഗുദേശം പാർട്ടിക്കുവേണ്ടി െഎ.ടി കമ്പനി വികസിപ്പിച്ച ‘സേവമിത്ര’ ആപ്പിലൂടെ വിവിധ പദ്ധതികളടെ ഗുണഭോക്താക്കളുടെ ആധാർ നമ്പർ ഉൾപ്പെടെ ചോർത്തിയെന്നാണ് ആരോപണം.
ആന്ധ്രപ്രദേശിനെതിരെ വൈ.എസ്.ആർ കോൺഗ്രസും തെലങ്കാന രാഷ്ട്രീയ സമിതിയും ബി.ജെ.പിയും ഗൂഢാലോചന നടത്തുകയാണെന്നാണ് തെലുഗുദേശം പാർട്ടിയുടെ ആരോപണം. എന്നാൽ, ടി.ഡി.പി വിരുദ്ധരായ വോട്ടർമാരെ ഒഴിവാക്കാനാണ് ആപ്പിലൂെട ശ്രമിക്കുന്നതെന്ന് വൈ.എസ്.ആർ കോൺഗ്രസ് ആരോപിച്ചു. െഎ.ടി.കമ്പനി പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞതായി സൈബറാബാദ് പൊലീസ് കമീഷണർ സി.വി.സജ്ജനർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ തേടി തെരഞ്ഞെടുപ്പ് കമീഷനും ആധാർ അധികൃതർക്കും കത്തയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.