വിവാഹ ആഘോഷങ്ങളിൽ പ​െങ്കടുക്കാൻ എം.എൽ.എമാർ കൂട്ടഅവധിയിൽ; ആന്ധ്ര നിയമസഭ രണ്ടുദിവസം നിർത്തിവെച്ചു

ഹൈദരാബാദ്​: വിവാഹ ആഘോഷങ്ങളിൽ പ​െങ്കടുക്കാൻ നൂറോളം എം.എൽ.എമാർ കൂട്ട അവധിയെടുത്തതോടെ ആ​ന്ധ്രപ്രദേശ്​ നിയമസഭ സമ്മേളനം രണ്ടു ദിവസം  നിർത്തിവെച്ചു. അടുത്തദിവസങ്ങളിൽ ആന്ധ്രയിൽ ഒരു ലക്ഷത്തിലേറെ വിവാഹങ്ങളാണ്​ നടക്കുന്നത്​. ഇൗ വർഷം ഏറ്റവും മികച്ച മുഹൂർത്തമുള്ളത്​ ഇൗ ദിവസങ്ങളിലാണെന്നാണ്​ വിശ്വാസം. 

തങ്ങൾ ലീവെടുത്തതിനാൽ സഭ രണ്ടുദിവസം കൂടിച്ചേരണമെന്ന് ​എം.എൽ.എമാർ സ്​പീക്ക​ർ കോടേല ​ശിവപ്രസാദിന്​ നൽകിയ ലീവ്​ അപേക്ഷയിൽ അഭ്യർഥിച്ചിരുന്നു. എം.എൽ.എമാരുടെ അപേക്ഷയെ തുടർന്ന്​ വ്യാഴം, വെള്ളി ദിവസങ്ങളിലാണ്​  സഭക്കും അവധി നൽകിയത്​. ഇനി നവംബർ 28നേ സഭ ചേരൂ. കഴിഞ്ഞവർഷം മാർച്ചിൽ ആന്ധ്രയിൽ എം.എൽ.എമാരുടെ വേതനവും മറ്റ്​ ആനുകൂല്യങ്ങളും കൂത്തനെ കൂട്ടിയിരുന്നു. ശമ്പളം 95,000 രൂപയിൽനിന്ന്​ 1.25 ലക്ഷമായാണ്​ ഉയർത്തിയത്​. 

Tags:    
News Summary - Andhra Assembly Is On 2 Days Break- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.