കോവിഡ്​: റിസോർട്ടുകളെ താൽക്കാലിക പരിചരണ കേന്ദ്രങ്ങളാക്കാം; കൂടുതൽ വെൻറിലേറ്ററുകൾ നിർമിക്കാൻ സഹായ​െമന്ന്​​ ആനന്ദ്​ മഹീന്ദ്ര

മുംബൈ: ​രാജ്യം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ്​19 വൈറസ്​ ബാധയെ പ്രതിരോധിക്കാൻ നടപടികളുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. താൽക്കാലിക പരിചരണ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിനെയോ സൈന്യത്തെയോ സഹായിക്കാൻ തങ്ങളുടെ കമ്പനിയുടെ പ്രോജക്ട് ടീം തയാറാണ്​. വൈറസ്​ ബാധിതരു​െട എണ്ണം വർധിക്കുന്നതിനാൽ ധാരാളം താൽക്കാലിക ആശുപത്രികൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും ആവശ്യമെങ്കിൽ തങ്ങളുടെ റിസോർട്ടുകൾ താൽക്കാലിക പരിചരണ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മഹീന്ദ്ര അറിയിച്ചു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി​​െൻറ (ഐ.സി.എം.ആർ) കണക്കനുസരിച്ച് കോവിഡ്​ വൈറസ്​ ഇന്ത്യയിൽ സാമൂഹിക വ്യാപനം എന്ന മൂന്നാം ഘട്ടത്തിലേക്ക് പോകുകയാണ്. ആശുപത്രികളിൽ വ​െൻറിലേറ്ററുകളുടെ ദൗർലഭ്യം ഉണ്ടെന്നും കമ്പനി അത്​ പരിഹരിക്കാൻ ആവശ്യമായ സഹായം നൽകുമെന്നും മഹീന്ദ വിശദീകരിച്ചു.

മഹീന്ദ്ര ഗ്രൂപ്പിലുള്ള ബിസിനസുകളെ സഹായിക്കുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതിന്​ ത​​െൻറ ശമ്പളം പൂർണമായി സംഭാവന ചെയ്യും.

മഹീന്ദ്ര മാത്രമല്ല, ആഗോളതലത്തിലുള്ള ബിസിനസ്​ വമ്പൻമാരായ ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക്, ആപ്പിളി​​െൻറ ടിം കുക്ക്, അലിബാബ സ്ഥാപകൻ ജാക്ക് മാ തുടങ്ങിയവരും കോവിഡ്​ പ്രതിരോധിക്കാൻ മുൻനിരയിലുണ്ടാകുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - Anand Mahindra Offers To Make Ventilators, Convert Resorts Into Care Facilities - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.