Posted On
date_range Updated On
date_range ശബരിമല: അമിത് ഷാ നാലംഗ സമിതിയെ നിയോഗിച്ചു
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നാലംഗ സമിതിയെ നിയോഗിച്ചു. പാർട്ടി ജനറൽ സെക്രട്ടറിയും എം.പിയുമായ സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി എം.പി, പട്ടികവിഭാഗം മോർച്ച ദേശീയ പ്രസിഡൻറ് വിനോദ് സോങ്കർ എം.പി, നളിൻകുമാർ കട്ടീൽ എം.പി എന്നിവരാണ് സമിതി അംഗങ്ങൾ.
ശബരിമല സമരത്തിനിടെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തത് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.