മോദി സർക്കാർ ഇന്ത്യയെ പുതിയ വെളിച്ചത്തിലേക്ക് നയിച്ചുവെന്ന്​ അമിത് ഷാ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ പുതിയ വെളിച്ചത്തിലേക്ക് നയിച്ചുവെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ. ബി ജെ പി ഇന്ത്യക്ക് സ്ഥിരതയാർന്ന സർക്കാരിനെ നൽകി.
 കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതികൾ മൂലം  22 കോടി പാവപ്പെട്ട കൂടുംബങ്ങൾക്ക് ഗുണം ലഭിച്ചുവെന്നും അമിത്​ ഷാ പറഞ്ഞു. കേന്ദ്രസർക്കാറി​​​െൻറ നാലാം വാർഷികത്തിൽ ഭരണനേട്ടങ്ങൾ അറിയിക്കാനായി വിളിച്ച്​ ചേർത്ത വാർത്ത സമ്മേളനത്തിലായിരുന്നു അമിത്​ ഷായുടെ പ്രതികരണം.

കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പാർട്ടി നേട്ടമുണ്ടാക്കി. ഇവിടങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കുമെന്നും അമിത്​ ഷാ വ്യക്​തമാക്കി. ഡൽഹിയിൽ ഞങ്ങളുടെ ഭരണകാലത്ത് അഴിമതിയില്ല. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാൻ കഴിഞ്ഞു. കർഷകർക്കു നൽകിയ വാഗ്ദാനം പാലിച്ചുവെന്നും അമിത്​ ഷാ പറഞ്ഞു.


 നോട്ട് നിരോധനം, ജി.എസ്​.ടി തുടങ്ങിയവ മികച്ച സാമ്പത്തിക പരിഷ്ക്കരണങ്ങളായിരുന്നു. ജനങ്ങൾ ബി.ജെ.പി ഭരണത്തിൽ സന്തുഷ്ടരാണ് എന്നതി​​​െൻറ തെളിവാണ് പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ വിജയങ്ങൾ. ദക്ഷിണേന്ത്യയിൽ അധികാരം നേടുക എന്നതാണ്​ ബി.ജെ.പിയുടെ ഭാവിയിലെ ലക്ഷ്യം. ടി.ഡി.പി പോയാലും എൻ.ഡി.എ ഇപ്പോഴും ശക്തമാണ്. യു.പിയിൽ രണ്ട് പിള്ളേര് ചേർന്ന് ഞങ്ങൾക്കെതിരെ മത്സരിച്ചിട്ടും ബി.ജെ.പി വിജയിച്ചു. രാമജൻമഭൂമി വിഷയത്തിൽ കോടതി വിധി മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Amith sha on narendra modi government fourth anniversary-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.