കർണാടകയിൽ ബി.ജെ.പിയുടേത് മികവാർന്ന പ്രകടനമെന്ന് അമിത് ഷാ

ന്യൂഡൽഹി: കർണാടകയിൽ ബി.ജെ.പിയുടേത് മികവാർന്ന പ്രകടനമെന്ന് അമിത് ഷാ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എല്ലാ മര്യാദയും ലംഘിച്ചുവെന്നും ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അമിത് ഷാ വ്യക്തമാക്കി. കോൺഗ്രസ് വോട്ട്ബാങ്ക് രാഷ്ട്രീയം കളിച്ചു.
 5 വർഷത്തിനുള്ളിൽ കർണാടകയിൽ നിരവധി കർഷകരാണ് ആത്മഹത്യ ചെയ്തത്. എസ്.ഡി.പി.ഐ^പി.എഫ്.ഐ അടക്കമുള്ള രാജ്യദ്രോഹ ശക്തികളുമായി കോൺഗ്രസ് കൂട്ടുകൂടിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 

കർണാടക ജനതയുടെ വിധി കോൺഗ്രസിന് എതിരാണ്. സർക്കാരിനെതിരായ വികാരം ഉയർത്തി കാട്ടിയാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിട്ട്ത്. 122 ൽ നിന്ന് 78 ആയി കോൺഗ്രസ്  ചുരുങ്ങി. സർക്കാർ ഉണ്ടാകാനുള്ള ഭൂരിപക്ഷം ആർക്കും ഉണ്ടായിരുന്നില്ല. ഏറ്റവും വലിയ കക്ഷി ഞങ്ങളാണ്. കർണാടക ജനത ബി.ജെ.പി അധികാരത്തിൽ വരാനാണ് ആഗ്രഹിച്ചത്. അതിനാലാണ് തങ്ങൾ സർക്കാർ ഉണ്ടാക്കാൻ അവകാശ വാദം ഉന്നയിച്ചത്.  ജയിക്കാനായി കോൺഗ്രസ് ജാതി രാഷ്ട്രീയം കളിച്ചു.

കോൺഗ്രസിന് ജനാധിപത്യത്തിൽ വിശ്വാസം തിരിച്ചു വന്നുവെന്നും പരിഹാസരൂപേണ അമിത് ഷാ പറഞ്ഞു. ഇപ്പോൾ വോട്ടിംഗ് മെഷീനെക്കുറിച്ച് അവർക്ക് പരാതി ഇല്ല. സുപ്രീംകോടതിയെക്കുറിച്ചും പരാതി ഇല്ല. എല്ലാം മികച്ചതയായി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെന്ന് കോൺഗ്രസ് അവകാശവാദം ഉന്നയിക്കാത്ത കൊണ്ടാണ്  ഗോവയിലും മണിപുരിലും ബി.ജെ.പി സർക്കാർ ഉണ്ടാക്കിയതെന്നും അമിത് ഷാ പറഞ്ഞു. 

Tags:    
News Summary - Amith Sha-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.