ന്യൂഡൽഹി: എല്ലാവരാലും തഴയപ്പെട്ട വളരെ ചെറിയ രാഷ്ട്രീയ കക്ഷികളാണ് കഴിഞ്ഞദിവസത്തെ ഭാരത ബന്ദ് വഴി ജനങ്ങൾക്ക് ദുരിതമുണ്ടാക്കിയതെന്നും അവർ ദലിത് സഹോദരി സഹോദരന്മാരോട് മാപ്പുപറയണമെന്നും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അഭിപ്രായപ്പെട്ടു. ദലിത് സംവരണ വിഷയത്തിൽ തൽപര കക്ഷികൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിനു മുമ്പും ഇത് പതിവുള്ളതാണ്. ദലിതുകളുടെ അവകാശ സംരക്ഷണത്തിനായി സർക്കാർ എല്ലാ കാര്യങ്ങളും ചെയ്യും. പ്രധാനമന്ത്രി പട്ടികജാതി വിഭാഗത്തിൽപ്പെട്ട എം.പിമാരുമായി ചർച്ച നടത്തിയിട്ടുണ്ട്.
പട്ടികജാതി/വർഗ വിഭാഗത്തിനെതിരായ അതിക്രമം തടയുന്ന നിയമത്തിലെ 2015ലെ ഭേദഗതി വഴി, എൻ.ഡി.എ സർക്കാർ ഇൗ നിയമം ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അത് ഇൗ വിഷയത്തിലെ ബി.െജ.പിയുടെ നയമാണ്. ബാബ സാഹേബ് തയാറാക്കിയ ഭരണഘടനയിൽ ബി.ജെ.പിക്ക് പൂർണ വിശ്വാസമുണ്ട്. ആവശ്യമായ ഘട്ടങ്ങളിലെല്ലാം ദലിത് സമൂഹവുമായി പാർട്ടി തോളോടുതോൾ ചേർന്ന് നിൽക്കും.
അംേബദ്കറുടെ നയങ്ങൾ യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിൽനിന്ന് മോദി സർക്കാർ പിന്നാക്കം പോകില്ല. ദലിതരുടെ ജീവിതത്തിെൻറ പരിവർത്തനത്തിനായി നിലകൊള്ളും. അംേബദ്കറെ രണ്ടു തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽപിച്ചവരാണ് കോൺഗ്രസുകാർ. അവരാണ് എൻ.ഡി.എയെ വിമർശിക്കുന്നത്.
കോൺഗ്രസ് അംേ ബദ്കറിന് ഭാരതരത്നയും നൽകിയില്ല. പാർലമെൻറ് െസൻട്രൽ ഹാളിൽ അംേബദ്കറുടെ ഛായചിത്രം വെക്കാതിരിക്കാൻ അവർ ഒാരോ ന്യായങ്ങൾ പറഞ്ഞതായും അമിത് ഷാ ആരോപിച്ചു. ജയ് ഭീം, ജയ് ഹിന്ദ് എന്ന മുദ്രാവാക്യത്തോടെയാണ് അമിത് ഷായുടെ കുറിപ്പ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.