അമിത് ഷായും ഭാര്യയും വോട്ടു രേഖപ്പെടുത്തിയശേഷം (ട്വിറ്റർ ചിത്രം)

കടുത്ത ചൂട് തുടരുന്ന ഘട്ടത്തിലും വോട്ടിങ് ട്രെൻഡ് പ്രചോദനാത്മകമെന്ന് അമിത് ഷാ

അഹമ്മദാബാദ്: രാജ്യത്ത് കടുത്ത ചൂട് തുടരുന്ന ഘട്ടത്തിലും വോട്ടിങ് ട്രെൻഡ് പ്രചോദനാത്മകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങൾ വോട്ടുചെയ്യാനെത്തണമെന്നും സ്ഥിരതയാർന്ന സർക്കാറിനെ തെരഞ്ഞെടുക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു. ലോക്സഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഗുജറാത്തിലെ അഹമ്മദാബാദിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കേന്ദ്രമന്ത്രി.

"കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും ഗുജറാത്തിൽ ആദ്യ രണ്ടര മണിക്കൂറിൽ 20 ശതമാനം പോളിങ് രേഖപ്പെടുത്തി. ഈ ട്രെൻഡ് പ്രചോദനാത്മകമാണ്. സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ ഉറപ്പു നൽകുന്ന സർക്കാറിനെ ജനം തെരഞ്ഞെടുക്കുമെന്ന് വിശ്വാസമുണ്ട്. ജനാധിപത്യത്തിന്‍റെ ഈ ഉത്സവത്തിൽ പങ്കെടുക്കണമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരോടും അഭ്യർഥിക്കുകയായാണ്" - അമിത് ഷാ പറഞ്ഞു.

11 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 93 മ​ണ്ഡ​ല​ങ്ങ​ളി​ലാണ് ചൊ​വ്വാ​ഴ്ച വോ​ട്ടെ​ടു​പ്പ്. ക​ഴി​ഞ്ഞ ത​വ​ണ ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും തൂ​ത്തു​വാ​രി​യ ബി.​ജെ.​പി​ക്ക് അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ നി​ർ​ണാ​യ​ക​മാ​ണ് ഇന്നത്തെ വിധിയെഴുത്ത്. 11 കോ​ടി​യി​ല​ധി​കം വോ​ട്ട​ർ​മാ​രാ​ണ് പോളിങ് ബൂത്തിലെത്തുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും രാവിലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Amit Shah urges people to elect 'stable govt'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.