ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പലവട്ടം ഹിന്ദിയിൽ രാജ്യത്തെ അഭിസംബോധന ചെയ്തത് കോവിഡിനെ ചെറുക്കുന്നതിന് സഹായമായെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. കോവിഡ് കാലത്ത് മോദി 35 തവണയാണ് ഹിന്ദിയിൽ രാജ്യത്തെയും മുഖ്യമന്ത്രിമാരേയും ഡോക്ടർ, വിദഗ്ധർ തുടങ്ങിയവരെയും അഭിസംബോധനം ചെയ്തത്. കോവിഡിനെതിരായ സന്ദേശം താഴെത്തട്ടിൽ എത്തിക്കാൻ ഇതിലൂടെ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 14 ഹിന്ദി ദിവസ് ആയി ആചരക്കുന്ന ചടങ്ങിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര വേദികളിൽ പ്രധാനമന്ത്രി ഹിന്ദിയിലാണ് സംസാരിക്കുന്നത്. നേരത്തെ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യൻ നേതാക്കൾ എന്തു സംസാരിച്ചുവെന്ന് രാജ്യത്തുള്ളവർക്ക് മനസിലായിരുന്നില്ല. മോദി അത് മാറ്റിയെടുത്തു. ഹിന്ദി സംസാരിക്കുന്നത് ആശങ്കയായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഹിന്ദി മറ്റു ഇന്ത്യൻ പ്രാദേശിക ഭാഷകളുടെ സുഹൃത്താണെന്നും എല്ലാ ഭാഷകളേയും അഭിവൃദ്ധിെപ്പടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും അമിത് ഷാ പറഞ്ഞു.
ഹിന്ദി ഭാഷക്ക് മറ്റു ഭാഷകളുമായി സംഘർഷമില്ല. പുതിയ ദേശീയ വിദ്യഭ്യാസ നയം ഹിന്ദി ഭാഷയെയും പ്രാദേശിക ഭാഷകളെയും പ്രോൽസാഹിപ്പിക്കും. എല്ലാ ഇന്ത്യക്കാരും മാതൃഭാഷയോടൊപ്പം ഹിന്ദിയും ഔദ്യോഗിക ഭാഷായായി ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.