ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനയത്തിന് നട്ടെല്ലുണ്ടായത് മോദിയുടെ ഭരണകാലത്താണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചരിത്രകാരൻമാർ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരെ വിലയിരുത്തുമ്പോൾ രാജ്യത്തിന്റെ വലിയ നേട്ടങ്ങൾ മോദിയുടെ കാലത്താണെന്ന് തിരിച്ചറിയുമെന്നും അമിത്ഷാ പറഞ്ഞു.
ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത്ഷായുടെ പരാമർശം. മുമ്പ് രാജ്യത്തിന്റെ വിദേശ നയത്തിലെ സുരക്ഷ പ്രശ്നങ്ങൾ കാരണം നയതന്ത്ര കാര്യങ്ങളിൽ തീരുമാനം സങ്കീർണമായിരുന്നു. 2014 മുതലുള്ള മോദി ഭരണകാലത്ത് ഇതിന് കാര്യമായ മാറ്റം വന്നു.
‘പാക്കിസ്‍താൻ ഭീകരാക്രമണം നടത്തിയപ്പോഴെല്ലാം ഒരുമിനിറ്റ് പോലും വൈകാതെ ഇന്ത്യ മറുപടി നൽകി. ഒരുമാസത്തിനകം ഉചിതമായ തിരിച്ചടിയും. ഇന്ത്യക്കാരുടെ രക്തം ഒഴുക്കാനാവില്ലെന്ന് നമ്മൾ തെളിയിച്ചു. ഇന്ത്യയും ലോകവും ഇന്ന് മോദിയെ ജനപ്രിയനായ പ്രധാനമന്ത്രിയായി കണക്കാക്കുന്നു,’-അമിത് ഷാ പറഞ്ഞു.
രാജ്യത്തെ ഏറ്റവും കൂടുതൽ സേവിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും അമിത്ഷാ പറഞ്ഞു. കഴിഞ്ഞ 24 വർഷങ്ങൾക്കിടെ അവധി പോലും എടുക്കാതെയാണ് മോദിയുടെ പ്രവർത്തനം. കാലഘട്ടത്തിനും ഉത്തരവാദിത്വത്തിനുമനുസരിച്ച് സ്വന്തം കാഴ്ചപ്പാടുകൾ വികസിപ്പിച്ച ആളാണ് മോദിയെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.