അമിത്​ ഷായും മകനും വീണ്ടും കുരുക്കിലേക്ക്​

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായും മകൻ ജയ്​ ഷായും വീണ്ടും വിവാദത്തിൽ. ജയ്​ഷായുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ വൻതോതിൽ അനധികൃതമായി വായ്​പ  തരപ്പെടുത്തിയെന്നാണ്​ കാരവൻ മാഗസിൻ റിപ്പോർട്ട്​ ചെയ്യുന്നത്​. ഇതിനായി ലാഭം പെരുപ്പിച്ച്​ കാണിച്ചുവെന്നും ആരോപണമുണ്ട്​. ജയ്​ ഷായുടെ കുസുമം എൻറർപ്രൈസസ്​ എന്ന സ്ഥാപനമാണ്​ സംശയത്തി​​​​െൻറ നിഴലിൽ.

2016 മുതൽ അഞ്ച്​ തവണയായി 97.35 കോടി രൂപ ജയ്​ഷായുടെ കമ്പനി ​വായ്​പ നേടി​െയന്നാണ്​ കണ്ടെത്തൽ. ഇതിനായി അമിത്​ ഷായുടെ ഉടമസ്ഥതയിലുള്ള ചില സ്ഥലങ്ങൾ ബാങ്കിൽ പണയം വെച്ചിട്ടുണ്ടന്ന​ും കാരവൻ റിപ്പോർട്ടിൽ പറയുന്നു. 3,839 സ്​ക്വയർ മീറ്റർ സ്ഥലവും 459 സ്​ക്വയർ മീറ്റർ സ്ഥലവും ഇത്തരത്തിൽ ബാങ്കിൽ പണയമായി നൽകിയിട്ടുണ്ട്​. 

രണ്ട്​ വർഷത്തിനിടെ ജയ്​ ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വായ്​പ 300 ശതമാനമായാണ്​ ഉയർന്നിരിക്കുന്നത്​. ജയ്​ ഷായുടെ കമ്പനികളിൽ അമിത്​ ഷായ്​ക്ക്​ ഒാഹരിയുണ്ടെന്നും ഇക്കാര്യം രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ നൽകിയ സത്യവാങ്​മൂലത്തിൽ നൽകിയിട്ടില്ലെന്നും കാരവൻ ആരോപിക്കുന്നു. 

Tags:    
News Summary - Amit Shah Omits Liability That Secured Credit For Son’s Business In Electoral Affidavit; Dramatic Increase In Credit Facilities To Son’s Firm In Last Year-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.