മുംബൈ: നരേന്ദ്രമോദി സർക്കാറിെൻറ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ബി.ജെ.പി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി പാർട്ടി ദേശീയ പ്രസിഡൻറ് അമിത് ഷാ ബോളിവുഡ് നടി മാധൂരിദീക്ഷിതുമായി കൂടികാഴ്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിനൊപ്പം സബർബൻ മുംബൈയിലെ മാധൂരി ദീക്ഷിതിെൻറ വസതിയിലെത്തിയാണ് അമിത് ഷാ കൂടികാഴ്ച നടത്തിയത്.
ഏകദേശം 40 മിനിട്ട് നീണ്ടു നിന്ന കൂടികാഴ്ചയിൽ നരേന്ദ്ര മോദി സർക്കാറിെൻറ നേട്ടങ്ങൾ വിശദീകരിക്കുന്ന ബുക്ക്ലെറ്റ് അമിത് ഷാ മാധൂരി ദീക്ഷിത്തിന് കൈമാറി. മാധൂരി ദീക്ഷിതുമായുള്ള കൂടികാഴ്ചയിൽ മോദി സർക്കാർ നാല് വർഷം കൊണ്ട് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ചർച്ചയായെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ബി.ജെ.പിയുടെ ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി ഗായിക ലതാമേങ്കഷ്കർ, വ്യവസായി രത്തൻ ടാറ്റ എന്നിവരുമായും അമിത് ഷാ കൂടികാഴ്ച നടത്തുന്നുണ്ട്. രാജ്യത്താകമാനം 4,000 ബി.ജെ.പി പ്രവർത്തകർ ലക്ഷകണക്കിന് വീടുകളിലെത്തി നരേന്ദ്രമോദി സർക്കാറിെൻറ നേട്ടങ്ങൾ വിശദീകരിക്കുന്ന രീതിയിലാണ് ബി.ജെ.പിയുടെ ഗൃഹസന്ദർശന പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.