ശിവസേന മഹാരാഷ്​ട്രയുടെ ജനവിധിയെ അപമാനിച്ചു -അമിത്​ ഷാ

ന്യൂഡൽഹി: ശിവസേന ബി.ജെ.പിയെ അല്ല മറിച്ച്​ മഹാരാഷ്​ട്രയുടെ ജനവിധിയെയാണ്​ അപമാനിച്ചതെന്ന്​ കേന്ദ്ര ആഭ്യന്തര മ ന്ത്രി അമിത്​ ഷാ. തെരഞ്ഞെടുപ്പിന്​ മുമ്പുണ്ടാക്കിയ സഖ്യം തെറ്റിച്ചുകൊണ്ട്​ എം.എൽ.എമാരെ ക്യാമ്പിൽ പാർപ്പിച്ച വരാണ്​ ഇപ്പോൾ ബി.ജെ.പിയെ കുറ്റം പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വീറ്ററിലൂടെയാണ്​ ശിവസേനക്കെതിരെ അമിത്​ ഷാ ആഞ്ഞടിച്ചത്​.

ആദർശത്തെ കാറ്റിൽപറത്തി, മൂല്യങ്ങളെ തകർത്ത്​ മൂന്ന്​ പാർട്ടികളും ചേർന്ന്​ സർക്കാർ രൂപീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്​ മുമ്പ് ബി.ജെ.പി​ ശിവ​േസനക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്​ദാനം ചെയ്​തിരുന്നില്ലെന്നും വിവിധ ട്വീറ്റുകളിലായി അമിത്​ ഷാ ആവർത്തിച്ചു.

‘‘മുഖ്യമന്ത്രിപദവി സംബന്ധിച്ച്​ ശിവസേനക്ക്​ യാതൊരു ഉറപ്പും നൽകിയിരുന്നി​ല്ലെന്ന്​ ഞാൻ വീണ്ടും വ്യക്തമാക്കുന്നു. ആദിത്യ താക്കറെയോ ഉദ്ധവ്​ താക്കറെയോ ഞങ്ങളോടൊപ്പം സ്റ്റേജ്​ പങ്കിടാറുള്ള യോഗങ്ങളിൽ പോലും ദേവേന്ദ്ര ഫട്​നാവിസ് മഹാരാഷ്​ട്രയുടെ​ മുഖ്യമന്ത്രിയാവുമെന്നായിരുന്നു ഞങ്ങൾ പറയാറുണ്ടായിരുന്നത്​. എന്തുകൊണ്ട്​ അദ്ദേഹം പ്രതിഷേധിച്ചില്ല.? ’’ അമിത്​ ഷാ ട്വീറ്റ്​ ചെയ്​തു.

മുഖ്യമന്ത്രി പദത്തിനുള്ള അതിമോഹത്തിന്​ പകരമായല്ലെ പിന്ത​ുണ നൽകുന്നത്​.? മുഖ്യമന്ത്രി തങ്ങളുടേതാകുമെന്ന്​ ​പ്രഖ്യാപിച്ച്​​ ശിവസേനയുടെ പിന്തുണ വാങ്ങണമെന്ന്​ താൻ ശരത്​ പവാറിനോടും സോണിയാഗാന്ധിയോടും ആവശ്യപ്പെടുകയാണ്​. നൂറ്​ സീറ്റുകളുള്ള കോൺഗ്രസ്​-എൻ.സി.പി സഖ്യം 56 സീറ്റുകളുള്ള പാർട്ടിക്കാണ്​ മുഖ്യമന്ത്രി പദവി നൽകുന്നതെന്നും അത്​ കുതിരക്കച്ചവടമാണെന്നും അമിത്​​ ഷാ ആരോപിച്ചു.

Tags:    
News Summary - Amit Shah hits out at Shiv Sena -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.