സൊഹ്റാബുദ്ദീൻ കേസ്: അമിത് ഷാ നേട്ടമുണ്ടാക്കിയെന്ന് സി.ബി.െഎ ഉദ്യോഗസ്ഥൻ
മുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റമുട്ടൽ കൊലയിലൂടെ ബി.ജെ.പി േദശീയാധ്യക്ഷൻ അമ ിത് ഷാ സാമ്പത്തിക, രാഷ്ട്രീയ നേട്ടമുണ്ടാക്കിയെന്ന് കോടതിയിൽ സി.ബി.െഎ ഉദ്യോഗസ്ഥൻ. സൊഹ്റാബുദ്ദീൻ, ഭാര്യ കൗസർബി, കൂട്ടാളി തുളസിറാം പ്രജാപതി എന്നിവരുടെ കൊലപാതക കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അമിതാഭ് ഠാകുറാണ് മുംബൈയിലെ സി.ബി.െഎ കോടതിയിൽ തിങ്കളാഴ്ച അമിത് ഷാക്ക് എതിരെ മൊഴി നൽകിയത്.
നിലവിൽ കേസിൽ വിചാരണ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരുടെ ഉത്തരവ് നടപ്പാക്കിയതല്ലാതെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. ഇതേ തുടർന്ന് മറ്റാരാണ് നേട്ടമുണ്ടാക്കിയതെന്ന അഭിഭാഷകൻ വഹാബ് ഖാെൻറ ക്രോസ് വിസ്താരത്തിനിടെയാണ് അമിത് ഷാ, ഉന്നത െഎ.പി.എസ് ഉദ്യോഗസ്ഥരായ ഡി.ജി വൻസാര, അഭയ് ചുദാസാമ, രാജകുമാർ പാണ്ഡ്യൻ, എം.എൻ. ദിനേഷ് എന്നിവരുടെ പേര് ഠാകുർ പറഞ്ഞത്. ഇവരുടെ നിർദേശങ്ങൾ പാലിക്കുക മാത്രമാണ് കീഴ് ഉേദ്യാഗസ്ഥർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
സഹോദരങ്ങളായ രമൺ പട്ടേൽ, ദശരഥ് പട്ടേൽ എന്നിവർ മൂന്നു ഗഡുക്കളായി അമിത് ഷാക്ക് 70 ലക്ഷം രൂപയും ഡി.ജി. വൻസാരക്ക് 60 ലക്ഷം രൂപയും നൽകി എന്നാരോപിക്കുന്ന കുറ്റപത്രത്തിലെ വരികൾ വായിച്ചുകൊണ്ടായിരുന്നു ഠാകുറിെൻറ മറുപടി. കുറ്റപത്രം വായിച്ചാൽ പോര ഉത്തരംപറയണമെന്ന് വഹാബ് ഖാൻ ശഠിച്ചു. ഇതിന് തെളിവുകൾ കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.