Posted On
date_range Updated On
date_range രാഹുലിന് പകരം യുവനേതാവ് അധ്യക്ഷനാകണം- അമരീന്ദർ സിങ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് പകരം യുവനേതാവ് കോൺഗ്രസ് അധ്യക്ഷനായി വരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും മുത ിർന്ന നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്. പുതിയ തലമുറയിൽ നിന്നുള്ള നേതാവിനെ കോൺഗ്രസ് പ്രവർത്തകസമിതി അധ്യക്ഷനാക്കണമെന്ന് ട്വിറ്ററിലുടെ അദ്ദേഹം ആവശ്യപ്പെട്ടു.
യുവാക്കളുടെ പ്രതിനിധിയായിരിക്കണം കോൺഗ്രസിൻെറ അധ്യക്ഷൻ. ഇന്ത്യയിലാകമാനം സ്വാധീനമുണ്ടാക്കാൻ കഴിയുന്ന നേതാവാകണം. താഴെ തട്ടിൽ വരെയിറങ്ങി പ്രവർത്തിക്കാൻ സാധിക്കുന്ന വ്യക്തിയാണ് അധ്യക്ഷനായി വരേണ്ടതെന്നും അമരീന്ദർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻെറ പരാജയത്തെ തുടർന്നായിരുന്നു രാഹുലിൻെറ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.