ടാറ്റയുടെ പ്രസിദ്ധീകരണ സ്ഥാപനം ആമസോണ്‍ വാങ്ങുന്നു

മുംബൈ: യു.എസ് ആസ്ഥാനമായ ഇ-കോമേഴ്സ് ഭീമന്‍ ആമസോണ്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണ സ്ഥാപനമായ വെസ്റ്റ്ലാന്‍ഡ് വാങ്ങുന്നു. എത്ര തുകക്കാണ് വെസ്ലാന്‍ഡ് സ്വന്തമാക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആമസോണ്‍ ഏറ്റെടുക്കുന്നതോടെ വെസ്റ്റ്ലാന്‍ഡിലെ എഴുത്തുകാര്‍ക്ക് ഡിജിറ്റല്‍ പുസ്തക വിപണി വ്യാപിപ്പിക്കാനും രചനകള്‍ ഇന്ത്യയിലും വിദേശത്തുമുള്ള കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും സാധിക്കുമെന്ന് ആമസോണ്‍ വൈസ് പ്രസിഡന്‍റ് അമിത് അഗര്‍വാള്‍ പറഞ്ഞു.

ഈ വര്‍ഷമാദ്യം ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനമായ ആമസോണ്‍ വെസ്റ്റ്ലാന്‍ഡിന്‍െറ 26 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. 50 വര്‍ഷമായി വെസ്റ്റ്ലാന്‍ഡ് വിപണിയിലുണ്ട്. വെസ്റ്റ്ലാന്‍ഡ് ബുക്സ്, ഈസ്റ്റ് വെസ്റ്റ് ബുക്സ് എന്നീ രണ്ട് സ്ഥാപനങ്ങള്‍ സമന്വയിപ്പിച്ചാണ് വെസ്റ്റ്ലാന്‍ഡ് സ്ഥാപിച്ചത്.  അമീഷ് ത്രിപാഠി, അശ്വിന്‍ സംഗി, രശ്മി ബന്‍സാല്‍, രുജുത ദിവാകര്‍, പ്രീതി ഷേണായി തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വെസ്റ്റ്ലാന്‍ഡ് ആണ് പ്രസിദ്ധീകരിച്ചത്.

Tags:    
News Summary - Amazon to buy publishing business of Tata owned Westland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.