ബി.ജെ.പി സഖ്യം പ്രഖ്യാപിച്ച്​ അമരീന്ദർ സിംഗ്; സീറ്റ് പങ്കിടൽ ചർച്ചക്കും തുടക്കം

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് അമരീന്ദർ സിംഗ്. കഴിഞ്ഞ മാസം അദ്ദേഹം കോൺഗ്രസ് വിട്ടത് മുതൽ പ്രതീക്ഷിച്ചിരുന്ന നീക്കമാണിത്. ഡൽഹിയിൽ ബി.ജെ.പി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പഞ്ചാബ് മുൻ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ബി.ജെ.പിയുടെ പഞ്ചാബ് ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ പുണർന്നു നിൽക്കുന്ന ഫോട്ടോകളും അദ്ദേഹം ട്വീറ്റ് ചെയ്തു. 'ഞങ്ങളുടെ ബി.ജെ.പി.യുമായുള്ള സഖ്യം സ്ഥിരീകരിച്ചു. സീറ്റ് പങ്കിടൽ ചർച്ചകൾ മാത്രമാണ് നടക്കുന്നത്. ആര്​ എവിടെ മത്സരിക്കുമെന്ന് ഞങ്ങൾ തീരുമാനിക്കും.

സഖ്യം തീർച്ചയായും തെരഞ്ഞെടുപ്പിൽ 101 ശതമാനം വിജയിക്കും. നിങ്ങൾക്ക് എന്‍റെ വാക്കുകൾ വിശ്വാസത്തിൽ എടുക്കാം' -അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു പാർട്ടികളും കരാർ ഒപ്പിടാൻ ഏഴ് റൗണ്ട് ചർച്ചകൾ വേണ്ടിവന്നതായി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.

Tags:    
News Summary - Amarinder Singh Ties Up With BJP For Punjab Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.