ഫിറോസ്​ ഷാ കോട്​ല നമസ്​കാര വിലക്ക്​ ലംഘിച്ച്​ അമാനതുല്ലാ ഖാ​ൻ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​രാ​ധ​ന നി​ർ​വ​ഹി​ച്ചു​വ​രു​ന്ന ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഫി​റോ​സ്​ ഷാ ​േ​കാ​ട്​​ല ജ​മാ മ​സ്ജി​ദി​ൽ ന​മ​സ്കാ​ര​ത്തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ ഡ​ൽ​ഹി വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ അ​മാ​ന​തു​ല്ലാ ഖാ​െൻറ നേ​തൃ​ത്വ​ത്തി​ൽ ലം​ഘി​ച്ചു. പു​രാ​വ​സ്​​തു വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ്​ ന​മ​സ്കാ​രം ത​ട​ഞ്ഞ​തെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി​യ അ​മാ​ന​തു​ല്ലാ ഖാ​ൻ അ​ത്​ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ ന​മ​സ്​​കാ​ര​ത്തി​നെ​ത്തി​യ​തെ​ന്ന്​ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​പ്പി​ച്ച്​ ആ​രാ​ധ​ന​ക​ൾ പു​ന​രാ​രം​ഭി​ച്ച വേ​ള​യി​ലാ​ണ്​ സു​ൽ​ത്താ​ൻ ഫി​റോ​സ്​ ഷാ ​തു​ഗ്ല​ക്ക്​ 14ാം നൂ​റ്റാ​ണ്ടി​ൽ പ​ണി​ത ഫി​റോ​സാ​ബാ​ദി​ലെ​ ജ​മാ മ​സ്​​ജി​ദി​ൽ ന​മ​സ്​​കാ​രം ത​ട​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ന​മ​സ്കാ​രം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചാ​യി​രു​ന്നു വി​ല​ക്കു​ക​ളു​ടെ തു​ട​ക്കം. സ​ന്ധ്യാ​സ​മ​യ​ത്തെ മ​ഗ്​​രി​ബ്​ ന​മ​സ്കാ​ര​വും പി​ന്നീ​ട്​ വി​ല​ക്കി.

അ​വ​ശേ​ഷി​ക്കു​ന്ന ഉ​ച്ച, മ​ധ്യാ​ഹ്ന ന​മ​സ്​​കാ​ര​ങ്ങ​ൾ​ക്ക്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള ഒാ​ൺ​ലൈ​ൻ ടി​ക്ക​റ്റെ​ടു​ക്ക​ണ​മെ​ന്നു കൂ​ടി ക​ൽ​പി​ച്ച്​ ആ ​ന​മ​സ്​​കാ​ര​വും മു​ട​ക്കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ച്ച​തി​െ​ന തു​ട​ർ​ന്നാ​ണ്​ ഒാ​ഖ്​​ല എം.​എ​ൽ.​എ കൂ​ടി​യാ​യ അ​മാ​ന​തു​ല്ല​യു​ടെ ഇ​ട​െ​പ​ട​ൽ.

Tags:    
News Summary - Amanatullah Khan violates Feroz Shah Kotla prayer ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.