Posted On
date_range Updated On
date_range അൽവാറിൽ പശുക്കടത്തിന്റെ പേരിൽ നടന്ന കൊല; വി.എച്ച്.പി പ്രവർത്തകൻ പിടിയിൽ
ജയ്പുർ: പശുക്കടത്തിൻെറ പേരിൽ നടന്ന അൽവാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതിയായ വി.എച്ച്.പി പ്രാദേശിക നേതാവ് പിടിയിൽ. നവൽകുമാർ ശർമയെയാണ് റാംഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നാലുപേർ നേരത്തേ പിടിയിലായിരുന്നു. 2018ലാണ് രാജസ്ഥാനിലെ അൽവാറിൽ റഖ്ബർ ഇല്യാസ് അക്ബർ ഖാൻ എന്നയാെള കാലിക്കടത്ത് ആരോപിച്ച് ഹിന്ദുത്വ വാദികൾ ആക്രമിച്ചു കൊലപ്പെടുത്തിയത്.
നവൽകുമാർ അൽവാറിലെ ഗോ രക്ഷാ സെൽ തലവനാണ്. ലാത്പുര ഗ്രാമത്തിൽനിന്നും വാങ്ങിയ പശുക്കളുമായി ഹരിയാനയിലെ സ്വദേശേത്തക്ക് പോകുകയായിരുന്ന അക്ബർ ഖാനെയും സുഹൃത്ത് അസ്ലമിനെയും കാലിക്കടത്ത് ആരോപിച്ച് നവൽകുമാറിൻെ റ നേതൃത്വത്തിലെ പശു രക്ഷാ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.