Posted On
date_range Updated On
date_range അലോക് കുമാർ വി.എച്ച്.പി പ്രസിഡന്റ്
അയോധ്യ: വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രസിഡന്റായി മുതിർന്ന അഭിഭാഷകൻ അലോക് കുമാറിനെയും ജനറൽ സെക്രട്ടറിയായി ബജ്റങ് ലാൽ ബഗ്രയെയും തെരഞ്ഞെടുത്തു. നിലവിൽ വർക്കിങ് പ്രസിഡന്റായ കുമാർ, ഡോ. ആർ.എൻ. സിങ്ങിന്റെ പിൻഗാമിയായാണ് പ്രസിഡന്റാകുന്നത്. മിലിന്ദ് പരാൻഡെക്കു പകരക്കാരനാണ് ബഗ്ര. മിലിന്ദ് പരാൻഡെയെ സംഘടനാകാര്യ സെക്രട്ടറി ജനറലായും വിനായക് റാവു ദേശ്പാണ്ഡെയെ കോ-സെക്രട്ടറി ജനറലായും നിയമിച്ചു.
അയോധ്യയിൽ നടന്ന വി.എച്ച്.പി സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റി, ഗവേണിങ് കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.