ഏ​ക് നാ​ഥ് ഷി​ൻ​ഡെ, ഉ​ദ്ദ​വ് താ​ക്ക​റെ

ബി.ജെ.പിക്ക് പിന്തുണ നൽകണമെന്ന് ഉദ്ദവിനോട് ഷിൻഡെ; 35 എം.എൽ.എമാരുടെ പിന്തുണയു​ണ്ടെന്ന് അവകാശവാദം

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വിമതനേതാവ് ഏക്നാഥ് ഷിൻഡെയുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഫോണിൽ സംസാരിച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണം 20 മിനിറ്റ് നീണ്ടുനിന്നു. 35 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ഷിൻഡെ അവകാശപ്പെട്ടുവെന്നാണ് വിവരം. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ ഉദ്ദവ് തയാറായാൽ പാർട്ടിയിൽ പിളർപ്പുണ്ടാവില്ലെന്നും ഷിൻഡെ അറിയിച്ചതായാണ് സൂചന.

താൻ മുഖ്യമന്തി പദത്തിൽ കണ്ണുവെക്കുന്നില്ല. അതുകൊണ്ട് തനിക്കെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ല. തനിക്കെതിരെ ശിവസേന പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിൽ ഷിൻഡെ അതൃപ്തിയറിയിച്ചുവെന്നാണ് സൂചന.

അതേസമയം, ബി.ജെ.പി ശിവസേന പ്രവർത്തകരേയും നേതാക്കളേയും പീഡിപ്പിക്കുകയാണെന്ന് ഉദ്ദവ് താക്കറെ ഷിൻ​​ഡെയോട് പറഞ്ഞു. മുമ്പ് ശിവസേനയെ വിശ്വാസത്തിലെടുക്കാനും ബി.ജെ.പി തയാറായില്ലെന്നും ഉദ്ദവ് പറഞ്ഞു.

എന്നാൽ, സൂറത്തിലുള്ള എം.എൽ.എമാർക്ക് മഹാവികാസ് അഖാഡി സഖ്യം മുന്നോട്ട് കൊണ്ടു പോകുന്നതിൽ അതൃപ്തിയുണ്ടെന്നും ഷി​ൻഡെ ഉദ്ദവിനെ അറിയിച്ചതായാണ് വിവരം. 

Tags:    
News Summary - Ally with BJP, Sena MLAs against NCP-Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.