യു.പി ബി.ജെ.പി അധ്യക്ഷൻ കള്ളനെന്നു വിളിച്ചു; നിയമ നടപടിക്കൊരുങ്ങി സഖ്യകക്ഷി​ എം.പി

ലക്​നോ: ഉത്തർപ്രദേശിൽ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ സഖ്യകക്ഷി നേതാവിനെ പരസ്യമായി കള്ളനെന്ന്​ വിളിച്ചത്​ വിവാദമാവുന്നു. സഖ്യകക്ഷിയായ സുഹേൽദേവ്​ ഭാരതീയ സമാജ്​ പാർട്ടി (എസ്​-ബി.എസ്​.പി) നേതാവും എം.പിയുമായ കൈലാഷ്​ സൊങ്കറിനെതിരെയാണ്​ ബി.​െജ.പി അധ്യക്ഷൻ മഹേന്ദ്രനാഥ്​ പാണ്ഡെ കള്ളനെന്ന്​ വിളിച്ചത്​. ചൊവ്വാഴ്​ച എം.പിയുടെ മണ്ഡലത്തിലെ കേന്ദ്രപദ്ധതിയുടെ ഉദ്​ഘാടന ചടങ്ങിൽ ​െവച്ചായിരുന്നു സംഭവം.

കൈലാഷ്​ സൊങ്കർ ഒരു കള്ളനായി മാറിയതിനാൽ തറക്കല്ലിൽ അദ്ദേഹത്തി​​​​െൻറ പേര്​ നൽകിയിട്ടില്ലെന്നായിരുന്നു മഹേന്ദ്ര നാഥ്​ പാണ്ഡെയുടെ വിവാദ പരാമർശം. ​സൊങ്കർ ജനങ്ങളുടെ പണം കവരുകയാണ്​. ഇത്​​ അദ്ദേഹത്തിനെതിരെയുള്ള ജനങ്ങളുടെ പരാതിയാണ്​. ജനപ്രതിനിധികളുടെ അഴിമതികൾ വെച്ചു പൊറുപ്പിക്കില്ലെന്നും പാണ്ഡെ പറഞ്ഞു. ഇതോടെ സംസ്​ഥാന ബി.ജെ.പി നേതൃത്വത്തിന്​ എസ്​-ബി.എസ്​.പിയുമായുള്ള എതിർപ്പ്​ മറനീക്കി പുറത്തു വന്നിരിക്കുകയാണ്​. ചടങ്ങിൽ ഉപ മുഖ്യമന്ത്രി ദിനേശ്​ ശർമയും സന്നിഹിതനായിരുന്നു. എന്നാൽ സൊങ്കർ ചടങ്ങിൽ പ​െങ്കടുത്തിര​ുന്നില്ല.

മഹേന്ദ്രനാഥ്​ പാണ്ഡെക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൈലാഷ്​ സൊങ്കർ വ്യക്തമാക്കി. എന്തുകൊണ്ടാണ്​ പാണ്ഡെ ഇത്തരം വാക്കുകൾ തനിക്കു നേരെ ഉപയോഗിച്ചതെന്ന്​ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു.പിയിൽ ബി.ജെ.പി-എസ്​-ബി.എസ്​.പി സഖ്യത്തിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. 

 

Tags:    
News Summary - Ally lawmaker threatens legal action against UP BJP chief for "thief" remark-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.