ന്യൂഡൽഹി: ലോക്ഡൗൺ കാരണം വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളടക്കമുള്ളവർ ക്ക് സ്വദേശത്തേക്ക് തിരിച്ച് പോകാൻ അനുമതി. അന്തർ സംസ്ഥാന തൊഴിലാളികൾ, തീർഥാടകർ, വിദ്യാർഥികൾ തുടങ്ങി യാത്ര വിലക്കിൽ കുടുങ്ങിയവർക്കെല്ലാം സ്വദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകി കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത ്രാലയത്തിെൻറ ഉത്തരവ് ഇറങ്ങി.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതിനായി പ്രത്യേകം നോഡൽ ഒാഫീസറെ നിയമിക്കണമെന്ന് ഉത്തരവിലുണ്ട്. ഒാരോ സംസ്ഥാനങ്ങളും അവിടെ കുടുങ്ങിയവരുടെ കണക്ക് തയാറാക്കുകയും രജിസ്ട്രേഷൻ നടത്തുകയും ചെയ്യണം.
ഒാരോരുത്തരെയും വൈദ്യപരിശോധന നടത്തിയ ശേഷം രോഗ ലക്ഷണങ്ങളൊന്നും ഇല്ലാത്തവർക്ക് മാത്രമാണ് യാത്രാനുമതി നൽകേണ്ടത്. കുടുങ്ങികിടക്കുന്നവരെ അവരുടെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനും മടങ്ങിവരുന്നവരെ സ്വീകരിക്കാനുമുള്ള നടപടിക്രമങ്ങൾ ഒാരോ സംസ്ഥാനവും കേന്ദ്രഭരണ പ്രദേശങ്ങളും രൂപപ്പെടുത്തണം.
സ്വദേശങ്ങളിലേക്ക് മടങ്ങുന്ന സംഘങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന അധികൃതർക്ക്, അവരെ അയക്കുന്ന സംസ്ഥാനങ്ങൾ വിവരങ്ങൾ കൈമാറണം. യാത്രാവഴിയിൽ കടന്ന്പോകേണ്ട സംസ്ഥാനങ്ങൾ അവർക്ക് യാത്രാനുമതി നിഷേധിക്കരുെതന്നും ആഭ്യന്തര മന്ത്രായത്തിെൻറ ഉത്തരവിലുണ്ട്.
ഇങ്ങനെ സ്വദേശങ്ങളിൽ തിരിച്ചെത്തുന്നവർ നിർബന്ധമായും വീട്ടു നിരീക്ഷണത്തിൽ കഴിയണമെന്നും സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Ministry of Home Affairs (MHA) allows movement of migrant workers, tourists, students etc. stranded at various places. #CoronavirusLockdown pic.twitter.com/3JH2YPAuQU
— ANI (@ANI) April 29, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.