താജ്മഹലിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്ന ഹരജി അലഹാബാദ് െെഹകോടതി ഇന്ന് പരിഗണിക്കും

ലഖ്നോ: താജ്മഹലിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്ന ഹരജി അലഹാബാദ് െെഹകോടതി ഇന്ന് പരിഗണിക്കും. ബി.ജെ.പിയുടെ സാമൂഹ്യമാധ്യമ ചുമതലയുള്ള രജനീഷ് സിംഗ് ആണ് ആവശ്യവുമായി ലക്നോ ബെഞ്ചിനെ സമീപിച്ചത്. അടച്ചിട്ടിരിക്കുന്ന മുറികളെ കുറിച്ച് അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് നിർദേശിക്കണമെന്നും വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്നുമാണ് ഹരജിയിലുള്ളത്. താജ്മഹൽ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരൻമാരും ഹിന്ദു സംഘടനകളും അവകാശവാദമുന്നയിച്ചതായി ഹരജിയിൽ ചൂണ്ടികാട്ടുന്നുണ്ട്. 

Tags:    
News Summary - Allahabad High Court to hear petition today seeking to open 22 closed doors in Taj Mahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.