ലഖ്നോ: ഹിന്ദുത്വവാദികളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് ലോക പ്രശസ്തമായ അലഹാബാദ് നഗരത്തിെൻറ പേരുമാറ്റുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അടുത്തവർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന കുംഭമേളക്ക് മുമ്പ് അലഹാബാദിനെ ‘പ്രയാഗ്രാജ്’ എന്നാക്കുമെന്ന് പ്രഖ്യാപിച്ചത്.
അലഹാബാദിെൻറ പൗരാണിക നാമം ‘പ്രയാഗ്’ എന്നായിരുന്നുവെന്നും 16ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബർ ഗംഗ, യമുന നദികളുടെ സംഗമസ്ഥാനത്ത് തെൻറ കോട്ട നിർമിക്കുകയും ചുറ്റുമുള്ള പ്രദേശത്തിന് ഇലഹാബാദ് എന്ന് പേരിടുകയും ചെയ്തു. പിന്നീട്, അക്ബറിെൻറ പൗത്രൻ ഷാജഹാൻ വീണ്ടും പേരുമാറ്റി അലഹാബാദ് എന്നാക്കുകയായിരുന്നു. ബ്രഹ്മാവ് ആദ്യമായി യജ്ഞം നടത്തിയയിടമാണ് പ്രയാഗ് എന്നും യോഗി പറഞ്ഞു.
യോഗി അധികാരത്തിലെത്തിശേഷം യു.പിയിലെ മുഗൾസരായ് ജങ്ഷനെ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ജങ്ഷൻ എന്നും പ്രദേശത്തെ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ നഗർ എന്നും പേരു മാറ്റിയിരുന്നു. ആർ.എസ്.എസിെൻറ താത്വികാചാര്യനാണ് ദീനദയാൽ ഉപാധ്യായ. കഴിഞ്ഞവർഷം സംസ്ഥാനത്തെ വിവിധ അഖാഡകൾ അലഹാബാദിെൻറ പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.