കർഷകരുടെ പ്രക്ഷോഭം: സർവകക്ഷിയോഗം വിളിക്കണമെന്ന്​  സ്​റ്റാലിൻ

ന്യൂഡൽഹി: തമിഴ്നാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സർവകക്ഷിയോഗം വിളക്കണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ഡൽഹിയിൽ സമര നടത്തുന്ന കർഷകരെ സന്ദർശിച്ചതിന് ശേഷമാണ് സ്റ്റാലിൻ ഇക്കാര്യം ആവശ്യപ്പെട്ടത്.

ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ മാറ്റിവെച്ച് തമിഴ്നാട് മുഖ്യമന്ത്രി ഡൽഹിയിലെത്തി കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ദിവസങ്ങളായി ഡൽഹിയിൽ സമരം നടത്തുന്ന കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാറിനെ അലട്ടുന്നില്ലെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

കടുത്ത പ്രതിസന്ധിയാണ് തമിഴാനാട്ടിലെ കർഷകർ നേരിട്ടു കൊണ്ടിരിക്കുന്നത്. കടബാധ്യതക്ക് പുറമേ വരൾച്ചയും കർഷകരുടെ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടി. പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞാഴ്ചയാണ് തമിഴ്നാട്ടിലെ കർഷകർ ഡൽഹിയിൽ സമരം തുടങ്ങിയത്. 

Tags:    
News Summary - An all party meeting should be convened on this issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.