Posted On
date_range Updated On
date_range പുൽവാമ ആക്രമണം: ഇന്ന് സർവകക്ഷി യോഗം
ന്യൂഡൽഹി: പുൽവാമയിലെ തീവ്രവാദി ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഇന്ന് ഡൽഹിയിൽ സർവകക്ഷി യോഗം നടക്കും. തീവ് രവാദി ആക്രമണങ്ങൾക്കെതിരെ െഎക്യത്തോടെ തുടർ നടപടികൾക്കായാണ് സർവകക്ഷി യോഗം വിളിച്ചു ചേർത്തത്. ഇന്ന് 11 മണിക്കാണ് യോഗം.
തീവ്രവാദി ആക്രമണത്തിനെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാം, 40 ജവാൻമാരുെട ജീവൻ നഷ്ടമായ ആക്രമണത്തിന് എങ്ങനെ തിരിച്ചടി നൽകാം തുടങ്ങിയവയായിരിക്കും യോഗത്തിെൻറ അജണ്ട.
രാഹുൽ ഗാന്ധിയും കോൺഗ്രസും സർക്കാറിന് പൂർണ പിന്തുണനൽകുകയും നേരത്തെ നിശ്ചയിച്ച എല്ലാ പരിപാടികളും രണ്ടു ദിവസത്തേക്ക് നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.