എല്ലാ പ്രാദേശിക ഭാഷകളും ദേശീയ ഭാഷകളാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യുഡൽഹി: എല്ലാ പ്രാദേശിക ഭാഷകൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഹിന്ദി, ഇംഗ്ലീഷ് ഭാഷയുടെ അത്രതന്നെ പ്രാധാന്യം പ്രാദേശിക ഭാഷകൾക്കുണ്ടെന്നും എന്‍.ഇ.പി അത് അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് ഈസ്റ്റ് ഹിൽ യൂനിവേഴ്‌സിറ്റിയുടെ 27ാമത് കോൺവൊക്കേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പ്രാദേശിക ഭാഷകൾക്കും പ്രാധാന്യം നൽകുന്നതിനാണ് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതെന്ന് ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി. എല്ലാ ഭാഷകൾക്കും പുതിയ നയമനുസരിച്ച് ദേശീയ ഭാഷകളുടെ പരിഗണന ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമായിരുന്നു. അതിനാൽ മേഘാലയയിലെ പ്രാദേശിക ഭാഷയായ ഗാരോ, ഖാസി, ജയന്തിയയെല്ലാം പ്രാദേശിക ഭാഷകളാണെന്നും അദ്ദേഹം പറഞ്ഞു.

കോൺവൊക്കേഷനിൽ ബിരുദം നേടിയ വിദ്യാർഥികളോട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സമൂഹത്തിനും രാജ്യത്തിനും വേണ്ടി നല്ല സംഭാവനകൾ ചെയ്യാനും അദ്ദേഹം പറഞ്ഞു. ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും കാലമാണ്. നിങ്ങൾ ചെയ്യുന്ന ഗവേഷണങ്ങൾ സമൂഹത്തിനും മനുഷ്യരാശിക്കും വേണ്ടിയാകണമെന്നും രാജ്യത്തിന് ഫലപ്രദമായ എന്തെങ്കിലും ചെയ്യാൻ യുവാക്കളോട് അഭ്യർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - All local languages are national languages under NEP, says Union Education Minister Dharmendra Pradhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.