ഗോവയോട് തോറ്റ് കോവിഡ്; വൈറസ് ബാധിതരെല്ലാം രോഗമുക്തി നേടി

പനജി: ഗോവയിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്ത മുഴുവനാളുകളും രോഗമുക്തി നേടി. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവ യിൽ ഏഴ് പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയോടെ ഇവരെല്ലാവരും രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യ മന്ത്രി വിശ്വജിത് റാണെ അറിയിച്ചു.

അഭിമാനകരമായ നേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്നും വൈറസിനെ പിടിച്ചുകെട്ട ാൻ പ്രയത്നിച്ച ഡോക്ടർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.

നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം പൂജ്യമാണെങ്കിലും ലോക്ഡൗണിന്‍റെ പ്രാധാന്യം നിലനിർത്തൽ നമ്മുടെ ഉത്തരവാദിത്തമാണ്. സാമൂഹിക അകലം പാലിക്കണം. കൂടുതൽ പരിശോധന നടക്കുകയും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ ജനം കൃത്യമായി അനുസരിക്കുകയും വേണം -വിശ്വജിത് റാണെ പറഞ്ഞു.

മാർച്ച് 25നാണ് ഗോവയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ഏപ്രിൽ മൂന്നിന് അവസാന കേസും റിപ്പോർട്ട് ചെയ്തു. വിനോദസഞ്ചാര മേഖലക്ക് ഏറെ പ്രാധാന്യമുള്ള ഗോവയിലെ ആകെ ജനസംഖ്യ 15.8 ലക്ഷമാണ്.

Tags:    
News Summary - all covid patients recovered in goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.