അലീഗഢ്: ഉത്തർപ്രദേശിലെ ഹർദ്വാഗഞ്ചിൽ പശുവിറച്ചി കടത്തിയെന്നാരോപിച്ച് നാലുപേർക്കെതിരെ ആൾക്കൂട്ട ആക്രമണമുണ്ടായ സംഭവത്തിൽ പിടിച്ചെടുത്ത ഇറച്ചി പശുവിന്റേതല്ലെന്ന് പരിശോധനഫലം. റൂറൽ എസ്.പി അമൃത് ജെയിൻ ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈമാസം 24നാണ് പശുവിറച്ചി കടത്തിയെന്നാരോപിച്ച് നാലുപേർ ആക്രമണത്തിനിരയായത്. ഇവരെ ആക്രമികളിൽനിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് പൊലീസാണെന്ന് എസ്.പി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് നാലുപേരെ അറസ്റ്റ് ചെയ്തു. പേരറിയാത്ത 25 പേരടക്കം 37 പ്രതികളാണ് സംഭവത്തിന് പിന്നിലെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.