വിവാദ നേതാവ് പ്രജാപതിയെ ഒപ്പംനിര്‍ത്തി അഖിലേഷ് പ്രചാരണമാരംഭിച്ചു

ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. 403 നിയമസഭ സീറ്റുകളില്‍ 300 സീറ്റുകളിലും എസ്.പി-കോണ്‍ഗ്രസ് സഖ്യം വിജയിക്കുമെന്നാണ് അഖിലേഷിന്‍െറ വാദം. എന്നാല്‍, വിവാദ എസ്.പി നേതാവ് ഗായത്രി പ്രജാപതിയെ ഒപ്പംനിര്‍ത്തിയ തീരുമാനം അഖിലേഷിനെതിരെ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. പ്രജാപതിയുമായി വേദി പങ്കിട്ട അഖിലേഷ്, പ്രജാപതി അദ്ദേഹത്തിന്‍െറ സീറ്റില്‍ വിജയിക്കുക മാത്രമല്ല മറ്റു സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.

അമത്തേി മണ്ഡലത്തില്‍നിന്നാണ് ഗായത്രി പ്രജാപതി മത്സരിക്കുന്നത്. പ്രജാപതിയെ പുകഴ്ത്തി സംസാരിച്ചതിലൂടെ അദ്ദേഹമാണ് തന്‍െറ ബ്രാന്‍ഡ് അംബാസഡറെന്നും അഴിമതിക്കാണ് മുഖ്യസ്ഥാനം നല്‍കുന്നതെന്നും അഖിലേഷ് തെളിയിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കേശവ് സിങ് മൗര്യ ആരോപിച്ചു. നേരത്തേ ഖനന അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രജാപതിയെ ഖനി മന്ത്രി സ്ഥാനത്തുനിന്ന് അഖിലേഷ് പുറത്താക്കിയിരുന്നു.

പ്രചാരണ പരിപാടിക്കിടെ അഖിലേഷ് മോദിസര്‍ക്കാറിനെ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ട് പ്രശംസ പിടിച്ചുപറ്റാന്‍ എസ്.പി പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കാമെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അച്ഛേ ദിന്‍’ വാഗ്ദാനങ്ങളെയും അഖിലേഷ് വിമര്‍ശിച്ചു. നല്ല ദിനങ്ങള്‍ക്കു പകരം ജനങ്ങള്‍ക്ക് കിട്ടിയത് ‘ചൂലും’ യോഗ ചെയ്യാനുള്ള നിര്‍ദേശവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Akhilesh Yadav's First Show Hijacked By Controversial Minister Gayatri Prajapati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.