ഇലക്​ട്രോണിക്​ വോട്ടു​യ​ന്ത്ര​ങ്ങ​ളെ വി​ശ്വ​സി​ക്കാ​നാ​വി​ല്ല –അ​ഖി​ലേ​ഷ്​

ലഖ്നോ: വോട്ടുയന്ത്രങ്ങളെ  വിശ്വസിക്കാനാവില്ലെന്നും ഭാവിയിൽ ബാലറ്റ് പേപ്പറുകളുപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണെമന്നും യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്.
 ‘വോട്ടുയന്ത്രം എപ്പോൾ േകടാവുമെന്നോ സോഫ്റ്റ്വെയറുകൾ തകരാറിലാവുമെന്നോ ആർക്കും പറയാനാവില്ല. വോട്ടുയന്ത്രങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമില്ല’ -സമാജ്വാദി പാർട്ടി നേതാവ് പറഞ്ഞു.
ബാലറ്റ് പേപ്പറിൽ സമാജ്വാദി പാർട്ടിക്ക് പൂർണ വിശ്വാസമാെണന്നും അഖിലേഷ് പറഞ്ഞു. ജാതിയുടെയും മതത്തി​െൻറയും പേരിൽ വിദ്വേഷം പരത്തിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ബി.ജെ.പി സർക്കാറി​െൻറ ബജറ്റും പദ്ധതികളും നിലവിൽ വന്ന ശേഷം എതിർക്കേണ്ടവ എതിർക്കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

Tags:    
News Summary - akhilesh yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.