എസ്.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി അഖിലേഷ് യാദവ് തന്നെ

ലഖ്നോ: 2017ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ സമുന്നതനേതാവ് മുലായം സിങ് യാദവിന്‍െറ അനുവാദത്തോടെയാണ് അഖിലേഷിനെ തെരഞ്ഞെടുത്തതെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ കിരണ്‍മൊയി നന്ദ പറഞ്ഞു.

അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിയമസഭാ അംഗങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് കഴിഞ്ഞയാഴ്ച മുലായം പറഞ്ഞിരുന്നു. തുടര്‍ന്ന് മകന്‍െറ മുഖ്യമന്ത്രി പദത്തില്‍ മുലായം സംതൃപ്തനല്ളെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. അഖിലേഷിനെ മുഖ്യമന്ത്രിയായി തുടരാന്‍ അവസരം നല്‍കണമെന്ന് പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ രാം ഗോപാല്‍ യാദവ് മുലായമിനോട് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതുടര്‍ന്ന് മുലായം രാം ഗോപാലുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Tags:    
News Summary - akhilesh yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.